തിരുവല്ല :കര്‍ട്ടന്‍ വില്‍ക്കാനെന്ന വ്യാജേനെയെത്തിയ സംഘം മോഷണം നടത്തിയതായി പരാതി. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നു 35 പവന്‍റെ ആഭരണങ്ങള്‍ ആണ് മോഷണം പോയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആണ് കേസിനാസ്പദമായ സംഭവം. ഈ സമയം സാബുവിന്‍റെ മരുമകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിടിന്‍റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്.



മരുമകള്‍ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തി. മോഷണത്തിന് പിന്നില്‍ അയല്‍വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വില്‍പനക്കെത്തിയ സംഘമാണെന്നാണ് സൂചന. വീട്ടിലെ ഷെഡ്ഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കൊച്ചുമോളുടെ മകന്‍ ജസ്റ്റിന്‍ കണ്ടിരുന്നു. ഉടന്‍ തന്നെ സാബുവിന്‍റെ വീട്ടിലെത്തി ഈ കാര്യം അറിയിച്ചു. തുടര്‍ന്ന് സാബുവിന്‍റെ മരുമകളും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് മോഷണം അറിഞ്ഞത്. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


