ഇടുക്കി മൂന്നാർ-മറയൂർ റോഡിൽ തലയാർ മുതൽ എട്ടാംമൈൽ നൈമക്കാട് വരെ കോടമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ 8.30ന് മൂന്നാറിൽ നിന്ന് തിരിച്ചുപോയ കാറും പാലക്കാടുനിന്ന് മറയൂർ വഴി മൂന്നാറിലേക്കുപോയ വിനോദസഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. ഒന്നരമണിക്കൂർ സ്തംഭിച്ച ഗതാഗതം പൊലീസെത്തി വാഹനങ്ങൾ മാറ്റിയാണ് പുനഃസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.


