പാലാ മരിയസദനത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം: പ്രൊഫ. ടി ജെ ജോസഫ് തെരുവിൽ മെമ്മോറിയൽ റൊട്ടറി മരിയസദനം കുടിവെള്ള പദ്ധതി
400 ൽ അധികം മനോരോഗികളായ അനാഥരായ ആളുകൾ വസിക്കുന്ന ഈ സ്ഥാപനത്തിൽ കുടിവെള്ളം എന്നും പ്രശ്നം ആയിരിന്നു. കഴിഞ്ഞ 23 വർഷക്കാലമായി പാലാ പൊൻകുന്നം വഴിയിലെ കടയം (6km) എന്ന സ്ഥലത്തു നിന്നുമാണ് മരിയസദനത്തിലേക്ക് വെള്ള മെത്തിച്ചിരുന്നത്. ഈ അവസരത്തിൽ ആണ് ളാലം തൊടിന്റെ സമീപത്ത് ഒരു കിണർ കുഴിച്ച് അതിൽ നിന്നും വെള്ളം മരിയസദത്തിൽ എത്തിക്കുക എന്നുള്ള വലിയ സഹായം പാലാ റൊട്ടറി ക്ലബ്ബിൽ നിന്നും മരിയസദനത്തിന് ലഭിച്ചത്.

കിണർ കുഴിച്ച് വെള്ളം എടുക്കുന്നതിനു ആവശ്യമായ സ്ഥലം തന്നു സമ്മാനിച്ചത് ഡോ. ബിപിൻ തെരുവിൽ ആണ്. അദേഹത്തിന്റെ പിതാവ് പ്രൊഫ.ടി ജെ ജോസഫ് തെരുവിലിന്റെ മെമ്മോറിയൽ ആയാണ് ഈ സ്ഥലം മരിയസദനത്തിന് നൽകുന്നത്. ഡോ. ബിപിന്റെ മാതാവ് പ്രൊഫ. ഏലിയമ്മ ജോസഫ് തെരുവിൽ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. റൊട്ടറി ക്ലബ് പാലാ പ്രസിഡന്റ് റെജി ജേക്കബ്, സെക്രട്ടറി മാത്തുകുട്ടി ജോസ്, പ്രൊജക്റ്റ് ചെയർമാൻ ബിജു കോക്കാട്ട്, ജോസ് അഗസ്റ്റിൻ, ടിസ്സൺ ചന്ദ്രൻകുന്നേൽ,ബേബിച്ചൻ തെരുവിൽ.സന്തോഷ് മരിയസദനം, മുനിസിപ്പൽ കൗൺസിലേഴ്‌സായ ബൈജു കൊല്ലംപറമ്പിൽ, സതി സതീശൻ,നീന ചെറുവള്ളിൽ, എന്നിവരും റൊട്ടറി കുടുംബാംഗങ്ങളും നാട്ടുകാരും സന്നിഹിധരായിരുന്നു.

