Kerala

കാരക്കാട് ഒന്നാം മൈൽ റോഡ് കുഴികൾ അടച്ച് എസ്ഡിപിഐ പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി

ഈരാറ്റുപേട്ട :കാരക്കാട് ഒന്നാം മൈൽ റോഡ് കുഴികൾ അടച്ച് എസ്ഡിപിഐ പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി. ടാറിംഗ് പൂർണ്ണമായി തകർന്ന് റോഡിൽ അടുത്തടുത്ത് ഒട്ടേറെ കുഴികൾ രൂപപെട്ടത് മൂലം കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു. ഇരുചക്ര യാത്രക്കാർ പലവട്ടം വീണ് പരിക്കേറ്റിരുന്ന. ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ പോലും വരാത്ത അവസ്ഥ ആയിരുന്നു.

 

പതിനൊന്നാം വാർഡ് കൗൺസിലർ അൻസാരി ഇലക്കയം നേതൃത്വത്തിൽ നടന്ന കുഴിയടക്കൽ പരിപാടികൾക്ക് എസ്.ഡി.പി.ഐ. വാർഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട്
അജ്നാസ് കാരക്കാട്,സെക്രട്ടറി – യുസുഫ് കാരക്കാട്,ജോയിന്റസെക്രട്ടറി ഷെഫീക്ക് മണ്ഡലശ്ശേരി.എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top