ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യൂ. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂവെന്നും രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓൾഡ് ആർ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞത്ത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയിൽ താൻ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ നല്‍കി. – കുഞ്ചാക്കോ ബോബൻ പറഞ്ഞു. ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിൽ തന്‍റെ രണ്ടാം വരവിന് കളമൊരുക്കിയ ബോബി – സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും അഭിമുഖത്തിൽ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

