കോട്ടയം :യുവാവിനെ ആക്രമിച്ച് സ്വര്‍ണവും സ്കൂട്ടറും കവര്‍ന്ന അക്രമിസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. വടവാതൂര്‍ ഡംപിങ് യാര്‍ഡിനുസമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ ജസ്റ്റിന്, മുട്ടമ്പലം സ്വദേശി മാന്നാനം കുട്ടിപ്പടി പരിയരത്തുശ്ശേരി വീട്ടില്‍ ഡോണ്‍ എന്നിവരാണ് പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷന് പിന്‍വശത്തെ ഗോഡൗണ്‍ ഭാഗത്ത് ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിന്റെ സ്കൂട്ടര്‍, അണിഞ്ഞിരുന്ന മാല, കടുക്കന്‍ എന്നിവയാണ് സംഘം കവര്‍ന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവര്‍.

ഡിവൈ.എസ്.പി എസ് സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് എസ്.എച്ച്.ഒ റിജോ പി.ജോസഫ്, എസ്.ഐ അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ മാരായ ഷിബുക്കുട്ടന്, ശ്രീരംഗന്‍, രാജ്മോഹന്‍, ചന്ദ്രബാബു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കഞ്ഞികുഴി ഹോബ് നോബ് ഹോട്ടല്‍ അതിക്രമിച്ച കേസിലെ പ്രതികളും പോലീസ് വാഹനം അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്നവരുമാണ്.

