കോട്ടയം :പാലാ :സ്ത്രീകളെ അശ്ളീല പരാമർശത്തോടെ സൈബറിടങ്ങളിൽ ആക്രമിക്കുന്ന തെമ്മാടി കൂട്ടങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്ന് വടകര എം എൽ എയും,ആർ എം പി ഐ നേതാവുമായ കെ കെ രമ പ്രസ്താവിച്ചു.സൂര്യാ സഞ്ജയ് എന്ന വീട്ടമ്മയെ നവ മാധ്യമങ്ങളിൽ ആക്ഷേപിച്ചിട്ടും നടപടി എടുക്കാത്ത പോലീസ് നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂർ ഉപവാസം പാലാ കുരിശുപള്ളി കവലയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ കെ രമ.ഉപവാസം നടത്തുന്ന സൂര്യ സഞ്ജയ് എന്ന വീട്ടമ്മ കെ കെ രമയെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.

ഞാൻ ഈ സമര പരിപാടി ഉദ്‌ഘാടനം ചെയ്യാനായി വരരുതെന്ന് മെസെജ്ഉം ,ഫോൺ വിളികളുടെയും ഒരു ഘോഷ യാത്ര തന്നെ ആയിരുന്നു. ഈ സമരം ഒരു മതത്തിനു എതിരാണെന്നതാണ് അവർ പറഞ്ഞത്.അവർ എത്ര മാത്രം ശക്തരാണെന്നു നാം മനസിലാക്കണം. അത് കൊണ്ട് തന്നെ ഈ ഉപവാസ സമരത്തെ ശത്രുക്കൾ എത്ര ഭയക്കുന്നുണ്ടെന്നതിനുള്ള തെളിവാണ് അതെല്ലാം. എന്നെ മെസേജ് അയച്ചു ഭയപ്പെടുത്താമെന്നു ധരിക്കുന്നവരുടെ ധാരണ അസ്ഥാനത്താണ് ഞാൻ ഇതിനെയൊന്നും ഭയക്കുന്നില്ല.ആക്രമണങ്ങളും ,ആരോപണങ്ങളും വന്നാൽ അതിനെയൊക്കെ ധീരതയോടെ നേരിടുകായാണ് തന്റെ ശൈലിയെന്നും ആ ധീരത പ്രകടിപ്പിച്ച സൂര്യയെ കെ കെ രമ അഭിനന്ദിക്കുകയും ചെയ്തു.
മൂന്ന് മാസമായി ഒരു സ്ത്രീയെ സൈബറിടങ്ങളിൽ അശ്ളീല പരാമർശം നടത്തിയിട്ടും എഫ് ഐ ആർ ഇട്ടു നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകാത്തത് എന്നെ ലജ്ജിപ്പിക്കുന്നതാണ്.അതിനെതിരെയാണ് സൂര്യ എന്ന വീട്ടമ്മ ഉപവാസ സമരവുമായി കടന്നു വന്നത് അഭിമാനകരമാണ്.സ്ത്രീകളെ സൈബറിടങ്ങളിൽ ആക്രമിച്ചാൽ അവർ വീട്ടിലിരിക്കുമെന്നു കരുതുന്നുണ്ടെങ്കിൽ ആ ധാരണ ആസ്ഥാനത്താണെന്നും രമ പറഞ്ഞു.മുഖം വെക്കാത്ത ആളുകളാണ് ഫേക്ക് ഐ ഡി കളുമായിരംഗത്തെത്തിയിരിക്കുന്നത് നട്ടെല്ല് വാഴപ്പിണ്ടി ആക്കിയ ഇവരെയൊക്കെ നിയന്ത്രിക്കുവാൻ ഒരു മിനിട്ടു മാത്രം പോരെ ഇവരെ നിയന്ത്രിക്കുന്നവർക്ക്.
കേരളത്തിൽ എല്ലാവരും ബഹുമാനിച്ചിരുന്ന മാണിസാറിന്റെ പാർട്ടിയുടെ ആൾക്കാർ തന്നെയാണ് സൂര്യക്കെതിരെ ഇങ്ങനെ നവ മാധ്യമങ്ങളിൽ ഇങ്ങനെ ആക്രമണം നടത്തുന്നത്.പക്ഷെ ഇവരെ ഇത് നിർത്തിക്കുവാൻ വെറും ഒരു മിനിറ്റുമാത്രം പോരെ ഇവർക്ക്.പണവും അധികാരവും ഉണ്ടെന്നു കരുതി സ്ത്രീകൾക്ക് എതിരെ ഇങ്ങനെ ആക്രമം അഴിച്ചു വിടുന്നത് ആർക്കും ഭൂഷണമല്ല.സ്ത്രീ സുരക്ഷയ്ക്കായി വനിതാ മതിൽ നടത്തിയവരാണ് ഇങ്ങനെയുള്ള ആക്രമണങ്ങളെ സംരക്ഷകരായി വരുന്നതെന്ന് പറയുന്നത് ക്രൂരമാണ് എന്നും കെ കെ രമ പറഞ്ഞു .
ചടങ്ങിൽ സതീഷ് ചൊള്ളാനി.,ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്,ജോഷി ഫിലിപ്.,ഫിലിഫ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.ഉപവാസത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൂറു കണക്കിന് വനിതകളാണ് സമര പന്തലിൽ എത്തിച്ചേർന്നത്.സമരം നാളെ രാവിലെ ഒൻപതിന് സമാപിക്കും

