
പാലാ: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധയ്‌ക്കെതിരെ ഐ.എന്‍.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നടപ്പ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മോദിയും പിണറായിയും ഇരട്ട സഹോദരങ്ങളെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് പ്രസ്താവിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പിലിന് നാട്ടകം സുരേഷ് പതാക കൈമാറി. പ്രതിഷേധ മാര്‍ച്ച പാലാ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ എത്തിയപ്പോള്‍ നടന്ന കൂട്ടധര്‍ണ്ണ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. ഭാരവാഹികളായ ബിജു പുന്നത്താനം, ആര്‍. സജീവ്, ജോയി സ്‌കറിയ, സി.റ്റി. രാജന്‍, ആര്‍. പ്രേംജി, സതീശ് ചൊള്ളാനി, റോയി മാത്യു, ഷോജി ഗോപി, എന്‍. സുരേഷ്, സാബു എബ്രഹാം, ദീപ ജേക്കബ്, പി.എച്ച്. നൗഷാദ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ബിബിന്‍ രാജ്, സണ്ണി മുണ്ടനാട്ട്, വി.സി. പ്രിന്‍സ്, സന്തോഷ് മണര്‍കാട്, ഹരിദാസ് അടമത്ര, ജെയിംസ് ജീരകം, സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, ജോര്‍ജ്ജുകുട്ടി ചൂരയ്ക്കല്‍, രാജു കൊക്കപ്പുഴ, ഷാജി ആന്റണി, മോളീ പീറ്റര്‍, അനുപമ വിശ്വനാഥ്, രാഹുല്‍ പി.എന്‍.ആര്‍., തോമസുകുട്ടി നെച്ചിക്കാട്ട്, ജേക്കബ് അല്‍ഫോന്‍സ ദാസ്, ലാലി സണ്ണി, അര്‍ജ്ജുന്‍ സാബു, ഷാജി വാക്കപ്പുലം, രാജപ്പന്‍ പി.എസ്., ഉണ്ണി കുളപ്പുറം, ജോര്‍ജ്ജുകുട്ടി ചെമ്പകശ്ശേരില്‍, മനോജ് വള്ളിച്ചിറ, ഫിലോമിന ഫിലിപ്പ്, ആര്യ സബിന്‍, രാജേഷ് കാരയ്ക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

