Kerala

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യം കണ്ണൂര്‍ ജില്ലാ സമ്മേളനം

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കണ്ണൂര്‍ ജില്ലാ സമ്മേളനമാണ് ആദ്യം. പല ജില്ലകളിലും പ്രാദേശിക വിഭാഗീയ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഇത്തവണ വനിതാപ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സിപിഎം പി.ബി. അംഗം എം.എ.ബേബി പറഞ്ഞു. സംഘടനയും ഭരണവും സംബന്ധിച്ച് കൂടുതല്‍ ഗൗരവമേറിയ ചര്‍ച്ചകളിലേക്ക് ജില്ലാ സമ്മേളനങ്ങളോടെ സിപിഎം കടക്കും.

 

Ad

 

ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്തെ ജില്ലാ സമ്മേളനമാണ് രണ്ടാമത്. ജനുവരി 28 മുതല്‍ 30 വരെ ആലപ്പുഴയില്‍ അവസാന ജില്ലാ സമ്മേളനം നടക്കും. വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടി ഏകശിലാരൂപത്തിലായെന്ന് സിപിഎം അവകാശപ്പെടുമ്പോഴും സമ്മേളനങ്ങളോടനുബന്ധിച്ച് പല ജില്ലകളിലും പ്രാദേശിക പ്രശ്നങ്ങള്‍ രൂക്ഷമാണ്.

കണ്ണൂര്‍, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പരസ്യ പ്രതിഷേധവും നേതാക്കളുടെ കൊമ്പുകോര്‍ക്കലും നടപടിയും കയ്യാങ്കളിയും വീടുകയറിയുള്ള ആക്രമണവുമെല്ലാം സമ്മേളനങ്ങളുടെ ഭാഗമായി നടന്നു. തുടര്‍ഭരണത്തിന്‍റെ തിളക്കത്തിനിടയിലും പല ഏരിയ സമ്മേളനങ്ങളിലും ആഭ്യന്തരവകുപ്പിനും പോലീസിനും നേരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പരമാവധി ജില്ലാ സമ്മേളനങ്ങളില്‍ ഇത്തവണ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മുഖ്യമന്ത്രിയുടെ സാന്നിധ്യം വിമര്‍ശനത്തിന്‍റെ രൂക്ഷത കുറയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി ഇതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. വനിതാ പ്രാതിനിധ്യം ഉയര്‍ത്താനുള്ള തീരുമാനം ജില്ലാ സമ്മേളനങ്ങള്‍ക്കും ബാധകമാണ്. പ്രായപരിധിയും നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുറമെ കേരളത്തിലുള്ള പി.ബി. അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ളയും എം.എ.ബേബിയും ജില്ലാസമ്മേളനങ്ങളുടെ നടത്തിപ്പ് ചുമതലയിലുണ്ട്. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഈ സംഘത്തിന്‍റെ ഭാഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top