കെ.എം ജോര്‍ജ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസമായിരുന്നെന്ന് മജീഷ് കൊച്ചുമലയില്‍.ഭരണ നൈപുണ്യത്തിന്റെ ശക്‌തമായ പ്രതീകം. സമുദായ സൗഹൃദത്തിന്റെ ഈടുറ്റ കണ്ണി. രാജ്യസ്നേഹത്തിന്റെയും ദേശീയബോധത്തിന്റെയും മകുടോദാഹരണം. പക്ഷേ ഇതിനെല്ലാംമപ്പുറത്തു ജനാധിപത്യ സംവിധാനത്തിൻറെ ജനകീയതയുടെ മുഖമുദ്രയായിരുന്നു അദ്ദേഹം. ഒപ്പം കക്ഷി രാഷ്ട്രിയത്തിനതീതമായി എല്ലാവരുടെയും ആദരവ് നേടിയ അവിസ്മരണീയമായൊരു അടയാളവും.പാർട്ടിയുടെ ആരംഭകാലത്തു പാർട്ടി പ്രവർത്തകർക്ക് ഏതു പൊരിവെയിലും തണുപ്പ് പകരുന്നൊരു തണൽമരം പോലെയായിരുന്നു ജോർജ് സാർ .

പാർട്ടിയുടെ തുടക്കകാലത്തെ കനൽ വഴികളിൽ മുന്നിൽ നയിച്ച മഹാനായ നേതാവ് . കേരള കോൺഗ്രസുകാരായ നമ്മുടെ പൂർവികർ കെ.എം ജോർജ് സാറിനെകുറിച്ച് പങ്കുവച്ചിട്ടുള്ള ഓർമ്മകൾ ഏതു പ്രതിസന്ധികളിലും നമ്മുടെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ കരുത്ത് പകരു൦ എന്ന് മജീഷ് കൊച്ചുമലയില്‍ പറഞ്ഞു. കെ.എം ജോര്‍ജിന്‍റ് 45 ആം ചരമവാര്‍ക്ഷിക ദിനത്തോട് അനുബന്ധിച്ച് കെ.എം ജോര്‍ജ് ഫൗണ്‍ടേഷന്‍ കോട്ടയം മെഡി:കോളേജില്‍ രോഗികള്‍ക്കും കൂട്ടിരുപ്പ്കാര്‍ക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബിജു തുരുത്തിയില്‍ അദ്ധ്യക്ഷനായിരുന്നു.

