വീട്ടുമുറ്റത്തുണ്ടായ കാറപകടത്തില്‍ രണ്ട് വയസ്കാരന്‍ മരിച്ചു. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന്‍ സ്വാതിക് (2) ആണ് മരിച്ചത്.സ്വാതിക്കാന്റെ ജ്യേഷ്ഠനും അപകടത്തില്‍ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാറെടുത്തതായിരുന്നു. കാര്‍ തിരിക്കാന്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.സ്വാതിക്കിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

