കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ വട്ടമൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ വിഷ്ണു (22)ആണ് മരിച്ചത്.കൊശമറ്റം കടവിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനായി വെള്ളത്തിലിറങ്ങിയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു.


വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അഗ്നിശമന സേനയിൽ വിവരം അറിയിച്ചു.ഇതേ തുടർന്നു കോട്ടയം അഗ്നിശമന സേനാ അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.


