Politics

ഈഴവ സമുദായത്തില്‍ കുറവ് വന്നതിന് കാരണം ലവ് ജിഹാദ് : വെള്ളാപ്പള്ളി നടേശന്‍

വോട്ടിനുവേണ്ടി മതനിരപേക്ഷത പ്രചരിപ്പിക്കുന്നത് മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഈഴവരുടെ അവകാശങ്ങള്‍ പിടിച്ചു പറ്റുന്നത് ന്യൂനപക്ഷമെന്ന പേരില്‍ ഉള്ള ചിലരാണ്. ഈഴവസമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗജിഹാദുമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായി വിമര്‍ശിച്ചു. എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ യൂണിയന്‍ പണി തീര്‍ത്ത ആസ്ഥാന മന്ദിരം ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

Ad

വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് ഇന്നിവിടെ
മതനിരപേക്ഷത പറയുന്നത്. എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ യൂണിയന്‍ പണി തീര്‍ത്ത ആസ്ഥാന മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തു.
വോട്ടിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടവു നയം പയറ്റുകയാണ്. ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗജിഹാദുമാണ്.

പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത് ചെയ്യുന്നത്. ന്യുനപക്ഷം എന്ന പേരില്‍ ചിലര്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. ജാതി എന്നത് സത്യമാണ് ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് ഏവര്‍ക്കും കുഴപ്പം. സാമൂഹിക നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ജാതി പറയുന്നതെന്ന് ഏവരും മനസിലാക്കണം. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഉള്ളവര്‍ ആരൊക്കെ എന്ന് ചിന്തിക്കണം.

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാസമ്മേളനത്തില്‍ വെച്ച്‌ ‘ആറായിരം രൂപയില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്’ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ്. എല്ലാ കാര്യങ്ങളും സസൂഷ്മം പഠിക്കുന്ന ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍ അത് അദ്ദേഹം പുറത്ത് പ്രകടിപ്പിക്കുന്നത് അപൂര്‍വ്വമായാണ്.

സംസ്ഥാന ഗവര്‍ണര്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനുള്ള അംഗീകാരമല്ല മറിച്ച്‌ എസ്.എന്‍.ഡി.പി യോഗത്തിന് നല്‍കിയ അംഗീകാരമാണത്. സമുദായത്തെ തകര്‍ക്കാന്‍ ഇപ്പോഴും ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പുറത്തേക്ക് വരാതെ മറ്റ് ചിലരെ കൊണ്ട് അതിന് ശ്രമിക്കുകയാണ്. എന്നാല്‍ തന്റെ കഴിഞ്ഞ 25 വര്‍ഷത്തെ യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നത് യോഗത്തിന്റെ സാധാരണ പ്രവര്‍ത്തകരാണ്.

യോഗം പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സമുദായത്തിന്റെ ശക്തി. ആഘോഷ നിറവില്‍ ആണ് എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ യൂണിയന്‍ ആസ്ഥാന മന്ദിര ഉദ്ഘാടനം നടന്നത്. നൂറുക്കണക്കിന് ശ്രീനാരായണീയരുടെ പ്രവര്‍ത്തനഫലമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആസ്ഥാന മന്ദിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിട്ട ഡിസംബര്‍ 12 എന്ന തിയതിയില്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തതെന്ന പ്രത്യേകത കൂടി ഉണ്ട്. അന്ന് കല്ലിടല്‍ ചടങ്ങ് നടത്തിയ എനിക്ക് ഇന്ന് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം നടത്തുവാനും ഭാഗ്യം ലഭിച്ചു. ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്‍ ഓഫീസ് ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഐ.ജി.പ്രസന്നന്‍ ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ പ്രൊഫ.കെ.കെ.ഹര്‍ഷകുമാര്‍, ഡോ.പി.ബി.ഗിരിദാസ്, എ.എസ്.പൂജ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. എന്‍ജിനീയര്‍ സത്യന്‍, ബിള്‍ഡിംഗ് കോണ്‍ട്രാക്ടര്‍മാരായ കുമാരന്‍, അശോകന്‍ അരിമ്പൂര്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.
യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് കെ.വി.സദാനന്ദന്‍ തൃശൂര്‍ യൂണിയന്റെ ഉപഹാരം സമ്മാനിച്ചു.
യോഗം കൗണ്‍സിലര്‍മാരായ പി.കെ.പ്രസന്നന്‍, ബേബിറാം,കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്‍.വി.രഞ്ജിത്ത് സ്വാഗതവും യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.ആര്‍.രഞ്ചു നന്ദിയും പറഞ്ഞു.

 

വിവിധ യൂണിയനുകളെ പ്രതിനിധികരിച്ച്‌ ഇ.കെ.സുധാകരന്‍, കെ.എസ്.ധര്‍മ്മരാജന്‍, പി.എസ്.പ്രേമാനന്ദന്‍, കെ.ആര്‍.ദിനേശന്‍, ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, സുന്ദരന്‍ മൂത്തമ്പാടന്‍,സി.ജെ.ജനാര്‍ദ്ദനന്‍, ടി.കെ.രവീന്ദ്രന്‍, ലാലാ സന്തോഷ്, ടി.ആര്‍.രാജേഷ്, പി.കെ.മോഹനന്‍, പി.കെ.രവീന്ദ്രന്‍, തൃശൂര്‍ യൂണിയന്‍ ഭരണ സമിതി അംഗങ്ങളായ കെ.വി.വിജയന്‍, മോഹന്‍ കുന്നത്ത്, പി.വി.വിശേശ്വരന്‍, പി.ബി.ഇന്ദിരാദേവി ടീച്ചര്‍, കെ.എ.മനോജ് കുമാര്‍, കെ.ആര്‍.ഉണ്ണികൃഷ്ണന്‍, എ.കെ.ഗംഗധരന്‍, കെ.കെ.ഭഗീരഥന്‍, കെ.ആര്‍.മോഹനന്‍, മോഹനന്‍ നെല്ലിപറമ്ബില്‍, വനിതാ സംഘം ഭാരവാഹികളായ പത്മിനി ഷാജി, എം.ആര്‍.രാജശ്രീ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്.സന്ദീപ് , വി. ഡി. സുഷില്‍കുമാര്‍, കെ.വി.രാജേഷ് എന്നിവരും മറ്റ് പോഷക സംഘടനാ ഭാരവാഹികളും ശാഖാ ഭാരവാഹികളും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top