Crime

വസ്തു വാങ്ങാനെന്ന പേരിലെത്തി ഹണിട്രാപ്പിലൂടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

പത്തനംതിട്ട: വസ്തു വാങ്ങാനെന്ന പേരിലെത്തി ഹണിട്രാപ്പിലൂടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍.അടൂര്‍,ചേന്നമ്പള്ളി കൂമ്പുപുഴ എസ്ബി.വില്ലായില്‍ ഷിബി വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കുട്ടുവാളക്കുഴില്‍ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട്, കുന്നത്തൂക്കര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂര്‍വം കുരുക്കിലാക്കിയത്.

വസ്തു വില്ക്കാൻ പരസ്യം ചെയ്ത വയോധികനെയാണ് അടൂർ ഹൈസ്കൂൾ ജംങ്ഷനിൽ വാടകക്ക് താമസിക്കുന്ന സിന്ധു എന്ന യുവതിയും കൂട്ടാളികളും വലയിലാക്കിയത്. അപമാനം ഭയന്ന് രണ്ടര ലക്ഷം രൂപയോളം സംഘത്തിന് നല്കിയെങ്കിലും ഭീഷണി തുടർന്നതോടെ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. സിന്ധു നേരത്തേയും സമാനരീതിയില് ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാ

 

വസ്തു വാങ്ങാനെന്ന വ്യാജേനയെത്തി വീട്ടില് ചെന്ന ശേഷം സിന്ധു വയോധികനുമായി ബോധപൂർവ്വം ശരീര സമ്പർക്കങ്ങൾ
ഉണ്ടാക്കുകയായിരുന്നു. ഇയാളുടെ മടിയിൽ കയറി ഇരുന്നു. അതിന്റെ ദൃശ്യങ്ങൾ മിഥു ഫോണിൽ പകർത്തുകയും ചെയ്തു.അതിന് ശേഷം ചിത്രങ്ങൾ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും മൊബൈല്‍ ഫോണും കൈക്കലാക്കി.

ഡിജിപി, പന്തളം എസ്‌എച്ച്‌ഒ എന്നിവരെ പരിചയമുണ്ടെന്നും ഇവരെ വിളിച്ചുവരുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് കാല്‍ക്കല്‍വീണ് കരഞ്ഞ വയോധികനെക്കൂട്ടി ഇവര്‍ പന്തളം എസ്‌ബിഐ ശാഖയില്‍ എത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു.

വയോധികന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പണം വേണമെന്നും യുവതി ബാങ്കില്‍ ആവശ്യപ്പെട്ടു പിന്നീട് ബാങ്കില്‍ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. പണം കൈക്കലാക്കിയ യുവതി വയോധികനെ വീട്ടില്‍ കൊണ്ടാക്കി.ആദ്യ തവണ ഓട്ടോറിക്ഷയില്‍ എത്തിയ യുവതി പിന്നീട് കാറിലാണ് വന്നത്. കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ അരുണ്‍ കൃഷണന്‍ കൂടിയുണ്ടായിരുന്നു. പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു.അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ വീട്ടില്‍ എത്തിയ ഇളയ മകനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. മകന്‍ പൊലീസില്‍ പരാതി നല്‍കി.

 

മൂന്നു ലക്ഷം രൂപ വങ്ങാന്‍ വീട്ടില്‍ എത്തിയ സംഘത്തെ പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വെച്ച്‌ തന്ത്രപരമായി പിടികൂടുകയായിരുന്നു. കേന്ദ്ര സര്‍വീസില്‍ റിട്ട. ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും എറണാകുളത്താണ്.ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി, ഡിവൈഎസ്‌പി.ആര്‍ ബിനു, പന്തളം എസ്.എച്ച്‌.ഒ. എസ്.ശ്രീകുമാര്‍, എസ്‌ഐ.ജി.ഗോപന്‍, എഎസ്‌ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോള്‍, കൃഷ്ണദാസ്, സുഭാഷ്, എം.നാദീര്‍ഷാ, എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top