പാലാ: കൂട്ടിക്കൽ ദുരിത ബാധിത മേഖലയിൽ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് പാലാ രൂപതയോട് ചേർന്ന് പ്രവർത്തിച്ച ബാഗ്ളൂർ കേന്ദ്രമായുള്ള ക മില്യൻ സഭ വൈദികരെ പാലാ രൂപതയുടെ കൂട്ടിക്കൽ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. വീടുകളുടെയും കിണറുകളുടെയും ശുചീകരണം, അറ്റ കുറ്റപണികൾ, റോഡ് പുന:നിർമ്മാണം എന്നിവ യ്ക്കൊപ്പം വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഫുഡ് കിറ്റുകൾ തുടങ്ങിയവയും പാലാ രൂപതയുടെ നേതൃത്വത്തിൽ കമില്യൻ വൈദികർ വിതരണം ചെയ്തു.

പ്രൊവിൻഷ്യൽ ജനറൽ ഫാ.ബേബി ഇല്ലിക്കൽ, റിലീഫ് കോ ഓർഡിനേറ്റർ ഫാ.ബേബി നായ്ക്കര കുടി, ഫാ. ബിൻസ് കമില്യൻസ് എന്നീ വൈദികരുടെ നേതൃത്വത്തിൽ കുട്ടിക്കാനെത്തെത്തിയസംഘം ഒരു മാസകാലത്തോളം ഇവിടെ താമസിച്ചാണ് സാമൂഹ്യ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തത്. മാതൃകാപരമായ സേവന പ്രവർത്തനങ്ങളിലൂടെ കൂട്ടിക്കലിന്റെ പുന:നിർമ്മിതിയിൽ പങ്കാളികളായ കമില്ല്യൻ സഭയുടെ പ്രൊവിൻഷ്യൽ ജനറാൾ ഫാ. ബേബി ഇല്ലിക്കൽനെ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് മെമന്റോ നൽകി ആദരിച്ചു. കൂട്ടിക്കൽ പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മിഷൻ ചീഫ് കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി പൂവത്തോട്ട് , വൈസ് പ്രസിഡന്റ് ജെസ്സി ജോസ് , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സയറക്ടർ ഫാ.തോമസ് കിഴക്കേൽ , പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

