കൊച്ചി :യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുന്തലത്താഴം കൊച്ച് ഡീസന്റുമുക്ക് മുരുകന് കോവില്‍ ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 78 കൈലാത്ര വടക്കതില്‍ രമ്യ ഭവനത്തില്‍ പന്തളം കണ്ണന് എന്ന വിഷ്ണു (27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്ന ഷിബിലാലിനെ വിഷ്ണു ഉള്‍പ്പെട്ട സംഘം കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയശേഷം കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കളിക്കിടെ ഉണ്ടായ വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളിലൊരാളായ അനന്തുകൃഷ്ണനെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിഷ്ണുവിനെ കൊച്ച് ഡീസന്റുമുക്കിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്. കൊട്ടിയം സ്റ്റേഷനിലെ എസ്.ഐമാരായ സുജിത്ത് ബി. നായര്‍, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാന്, സി.പി.ഒമാരായ പ്രശാന്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

