പൂഞ്ഞാർ :അന്തർദേശീയ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പൂഞ്ഞാറിൽ,പ്രകൃതി ദുരന്തങ്ങളുടെയും പ്രളയത്തിന്റെയും തീവ്ര വരൾച്ചയുടെയും സാഹചര്യത്തിൻ ‘കാലാവസ്ഥ വ്യതിയാനത്തിലെ കേരളം : ഇന്ന് – നാളെ’ എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും 12 ന് രാവിലെ 10 ന് പൂഞ്ഞാർ ഭൂമിക സെന്ററിൽ നടക്കും. അന്തർദ്ദേശീയ പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പ്രഭാഷണം നടത്തും. ഐ.പി.സി.സി. റിപ്പോർട്ട് തയ്യാറാക്കുന്ന ലോക ശാസ്ത്രജ്ഞന്മാരുടെ പാനലിൽ അംഗമായ ഡോ. റോക്സി, അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത, ലോകത്തെ രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരിൽ ഉൾപ്പെട്ടിട്ടുണ്ട്. മീനച്ചിൽ നദീസംരക്ഷണസമിതി മീനച്ചിൽ റിവർ – റെയിൻ മോനിട്ടറിംഗ് നെറ്റ് വർക്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 9400213141


