പാലാ :ഇടപ്പാടി :തെങ്ങിൽ നിന്ന് വീണു തെങ്ങു കയറ്റ തൊഴിലാളി മരിച്ചു.ഇടപ്പാടി – അളനാട് പാമ്പൂരാംപാറ വാലുപാറയിൽ അപ്പു ( 52 )ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടെ ചൂണ്ടച്ചേരി ഭാഗത്ത് തെങ്ങ് കയറുമ്പോൾ പിടിവിട്ട് വീഴുകയായിരുന്നു. ഇടപ്പടി ,ഭരണങ്ങാനം,പാലാ ടൗൺ ഭാഗത്തൊക്കെ തൊഴിലെടുത്ത് ജീവിച്ച അപ്പു വലിയൊരു സുഹൃത് വലയത്തിനുടമയായിരുന്നു.മൃതദേഹം ഇപ്പോൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ആണുള്ളത് .നാളെ കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടക്കും.സംസ്ക്കാരം പിന്നീട്.


