Kerala

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളും’. എൽഡിഎഫ് പ്രകടന പത്രികയിലെ ഈ വാഗ്ദാനം പാലിക്കപ്പെടുവാൻ, സൂര്യ ആർ. നായർ സമരപോരാട്ടത്തിൽ

പാലാ :സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളും’. എൽഡിഎഫ് പ്രകടന പത്രികയിലെ ഈ വാഗ്ദാനം പാലിക്കപ്പെടുവാൻ, സൂര്യ ആർ. നായർ സമരപോരാട്ടത്തിൽ.കേരള നിയമസഭയിലേക്ക് 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടിയപ്പോൾ അതിന് അടിത്തറ പാകിയത്, എൽഡിഎഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ആയിരുന്നു. വ്യത്യസ്തമായ മേഖലകളിൽ എൽഡിഎഫ് ജനങ്ങൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും നൽകിയ ഉറപ്പുകൾ അവർക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി. എൽഡിഎഫ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങൾ ക്രമപ്പെടുത്തി നൽകിയിരിക്കുന്നത് പേജ് 159ൽ ‘കേരളത്തെ സ്ത്രീ സൗഹൃദമാക്കും എന്ന തലക്കെട്ടാണ്. ഈ തലക്കെട്ടിന് കീഴിലാണ് 757ആം നമ്പർ ക്രമനമ്പറായി എൽഡിഎഫ് വാഗ്ദാനം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു “സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും.

സ്ത്രീ സൗഹൃദമാക്കും എന്ന വാക്ക് പഴഞ്ചാക്കായി

എൽഡിഎഫ് പ്രകടന പത്രിക വാഗ്ദാനം പാലിക്കാതിരിക്കുകയും, സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയ സ്ത്രീയെ അപഹസിക്കുകയും ചെയ്യുന്ന സമീപനമാണ് പാലായിൽ മുഖ്യമന്ത്രി ഭരിക്കുന്ന പോലീസ് വകുപ്പിൽ നിന്നും അടുത്തകാലത്ത് ഉണ്ടായത്. പാലാ സ്വദേശിനിയും ഐടി മേഖലയിൽ ജീവനക്കാരിയും കുടുംബിനിയുമായ സൂര്യ ആർ. നായരെ, കേരള കോൺഗ്രസ്സ് (എം) പ്രവർത്തകർ നേരിട്ടും, കപട ഫേസ്ബുക്ക് പ്രൊഫൈലുകൾ വഴിയും അതിഭീകരമായ സൈബർ അറ്റാക്കിങ്ങിന് വിധേയയാക്കി. കുടുംബ ചിത്രങ്ങൾ വക്രീകരിച്ചും, ആഭാസകരവും, അശ്ലീലവമായതും, ലൈംഗികചുവയുള്ളതും, അപലപനീയമായ ഭാഷ ഉപയോഗിച്ചാണ് കേരള കോൺഗ്രസ്സ് (എം) പ്രവർത്തകർ തന്റെ സ്വൈര്യജീവിതം തകർത്തതെന്ന് സൂര്യ ആർ. നായർ ആരോപിക്കുന്നു.

 

 

സൈബർ ആക്രമണം സംബന്ധിച്ച പരാതി സൂര്യ ആർ നായർ, കേരള പോലീസ് സൈബർ സെൽ, കേരള മുഖ്യമന്ത്രി വനിതാ കമ്മീഷൻ തുടങ്ങി ഒരു വനിതയ്ക്ക് നീതി കിട്ടേണ്ടയിടത്തെല്ലാം നൽകുകയുണ്ടായി. ഒരു എൻജിനീയർ കൂടിയായ സൂര്യ, ഇതുസംബന്ധിച്ച് ഉള്ള സാങ്കേതികമായ തെളിവുകളും ഉൾപ്പെടുത്തിയായിരുന്നു പരാതി നൽകിയത്. മുൻഗണ നൽകി സ്വീകരിക്കേണ്ട ഒരു പരാതി ആയിരുന്നിട്ടും കേരള പോലീസ് നടപടി സ്വീകരിക്കുവാൻ ആദ്യം തയ്യാറായില്ല. പോലീസ് അവഗണനയുടെയും പരിഹാസത്തിന്റെയും ഘട്ടത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഈ വിഷയത്തിൽ ഇടപെടുകയും പോലീസ് മുഖം രക്ഷിക്കാനുള്ള നുറുങ്ങു വിദ്യകൾ ആരംഭിക്കുകയും ചെയ്തു.

 

 

സ്ത്രീ സ്വത്വം അംഗീകരിക്കാത്ത രാഷ്ട്രീയ-ഭരണ നിലപാടുകൾ

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയ സൂര്യ ആർ നായരുടെ ജീവിതപങ്കാളി പഴയകാല കോൺഗ്രസ്സ് നേതാവ് കെ. എം. ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സക്കറിയാസ് ആണെന്ന് ഉള്ളത് പരാതിക്കാരിയുടെ അയോഗ്യത ആയാണ് സിപിഐ(എം) കക്ഷിയും പ്രത്യേകിച്ച് കേരള കോൺഗ്രസ്സ് (എം) കക്ഷിയും കാണുന്നത്. പോലീസാകട്ടെ സ്ത്രീകൾ മേലിൽ ഇത്തരം പരാതികൾ നൽകരുതെന്നുള്ള സന്ദേശമാണ് പൊതുസമൂഹത്തോട് പറയുന്നത്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് സൂര്യ ആർ. നായരുടെ ഗൗരവമേറിയ പരാതി ഇതുവരെയും പരഗണിച്ചതായി കാണുന്നില്ല. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനത്തിന്റെ പൊയ്മുഖമാണ് പാലായിൽ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സാമൂഹ്യ സേവനത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന പ്രവിലേജുകളുള്ള വനിതകൾ പോലും ഈ വിഷയത്തിൽ നിശബ്ദരാണ് എന്നുള്ളതാണ്.

 

 

അവകാശ പോരാട്ടത്തിൽ അചഞ്ചലമായ ആത്മവിശ്വാസം

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന 757 ക്രമനമ്പർ വാഗ്ദാനമായ ‘സ്ത്രീകൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെ കർശനമായ നടപടികൾ കൈക്കൊള്ളും’ എന്ന നയം കേരളത്തിൽ കേരളത്തിൽ ചർച്ച ആകുവാൻ സൂര്യ ആർ. നായർ എന്ന യുവതിയുടെ സമരപ്രഖ്യാപനം കൊണ്ട് സാധിച്ചു. മുന്നണിയുടെ നയവും വാഗ്ദാനവും പുസ്തകത്തിൽ എഴുതി വയ്ക്കുവാൻ മാത്രമല്ല എന്നും, അത് പ്രാവർത്തികമാക്കേണ്ടതുണ്ട് എന്നും സൂര്യ ആർ നായർ ഓർമ്മപ്പെടുത്തുന്നു. തന്റെ സ്വത്വത്തെയും, മാതൃത്വത്തെയും, സ്ത്രീത്വത്തെയുമെല്ലാം സോഷ്യൽ മീഡിയയിൽ നിരന്തരമായ അപമാനിച്ചവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും വരെയും സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ ഉണ്ടാകുമെന്ന് സൂര്യ പറയുന്നു. ഇതിന്റെ ഭാഗമായി പാലായിൽ ഡിസംബർ 11ന് 24 മണിക്കൂർ ഉപവാസസമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ യുവതി.

 

 

ഏതായാലും പാലായിൽ നടക്കുന്ന ഈ സംഭവങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആകെയും, മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേകമായും നാണം കെടുത്തിയിരിക്കുകയാണ്. സ്ത്രീ സൃഹൃദമെന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനം പാലിക്കാൻ സാധിക്കാതെ വാക്ക് പഴഞ്ചാക്കി മാറി. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണ വിഷയത്തിൽ വാഗ്ദാന ലംഘനം നടത്തിയ മുന്നണിയെ നീതി ബോധം ഉയർത്തി കാട്ടി, ഒരു യുവതി അവകാശങ്ങൾക്കായി പോരാടുമ്പോൾ ഈ സമരം ചരിത്രത്തിൽ അടയാളപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top