Kerala

കോട്ടയം റെയിൽവേ സ്റ്റേഷൻ ഇരട്ടപ്പാത പൂർത്തിയായി.,തുരങ്കം ഇല്ലാതായി.,ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനസജ്ജം

കോട്ടയം : കേരളത്തിലെ റെയില്‍വേ ചരിത്രത്തില്‍ നിര്‍ണായകമായ റെയില്‍വേ ഇരട്ടപ്പാത നവീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനസജ്ജം ആകുന്നത്. ഏറെനാളത്തെ ജോലികള്‍ക്ക് ഒടുവിലാണ് റെയില്‍വേ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം തുറന്നുകൊടുക്കുന്നത്. ജോലികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം. അങ്ങനെ വന്നാല്‍ നാളെ മുതല്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വഴിയുള്ള റെയില്‍ ഗതാഗതം പുനസ്ഥാപിക്കും. ഇതോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂര്‍ണ്ണതോതില്‍ യാഥാര്‍ത്ഥ്യമാകും.

 

ജോലികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകള്‍ കണക്‌ട് ചെയ്തു കഴിഞ്ഞു. ട്രാക്കില്‍ മെറ്റല്‍ നിറയ്ക്കുന്ന മെഷീന്‍ പാക്കിങ് ജോലികളാണ് ഇപ്പോള്‍ തുടരുന്നത്. ഇത് പൂര്‍ത്തിയായ ശേഷം ഇലക്‌ട്രിക്കല്‍ ലൈന്‍, സിഗ്നല്‍ ജോലികളും കൂടി തീരുന്നതോടെ പ്ലാറ്റ്ഫോം തുറക്കാം. ഈ ജോലികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. നേരത്തെ ഉള്ളതുപോലെ തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ട്രെയിനുകളാകും പ്രധാനമായും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുക. എറണാകുളം ഭാഗത്തു നിന്നുള്ള വണ്ടികള്‍ പഴയത് പോലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തും. 3 മുതല്‍ 5 വരെയുള്ള പ്ലാറ്റ്ഫോമുകള്‍ പാസഞ്ചര്‍ ട്രെയിനുകള്‍, കോട്ടയത്തു യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍എന്നിവയ്ക്കായി മാറ്റിവയ്ക്കും.

ഒന്നാം പ്ലാറ്റ്ഫോം കൂടി തുറക്കുന്നതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലെ 5 പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തന സജ്ജമാകും. നേരത്തെ തുരങ്കപാത വഴിയായിരുന്നു കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ കടന്നു വന്നിരുന്നത്. ഇതിനുപകരം പുതിയതായി രണ്ട് പാളങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു.ഇതോടെ മുട്ടമ്ബലത്തു നിന്നു തടസ്സം കൂടാതെ ട്രെയിനുകള്‍ കോട്ടയം സ്റ്റേഷനിലേക്കു കടന്നു വരും.തുരങ്കം ഒഴിവാക്കി പുതിയ പാത വന്നപ്പോള്‍ മുട്ടമ്പലം ഭാഗത്തേക്കു കോട്ടയം സ്റ്റേഷനില്‍ നിന്നു ചെറിയ വളവു തിരിഞ്ഞാണ് ലൈന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിന്റെ മുട്ടമ്പലം ഭാഗത്തേക്കുള്ള വശം കുറച്ചു പൊളിച്ചു നീക്കിയിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനും ഇതിന് അനുസരിച്ചു മുറിച്ചു മാറ്റിയിരുന്നു.

ഇരട്ടപ്പാത പൂര്‍ത്തിയായതോടെ കോട്ടയത്ത് കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു റെയില്‍വേ. ഇതോടെ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ കോട്ടയത്തുനിന്ന് ആരംഭിക്കാന്‍ ആകുമെന്നും റെയില്‍വേ കരുതുന്നു. നിലവില്‍ എറണാകുളത്ത് ഉള്ള പാഠങ്ങളുടെ എണ്ണമനുസരിച്ച്‌ പരമാവധി ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന ട്രെയിനുകള്‍ കോട്ടയത്തെ പുതിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും സര്‍വീസ് ആരംഭിച്ചാല്‍ അത് മധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും.

1 എ പ്ലാറ്റ്ഫോമിലേക്കുള്ള 300 മീറ്റര്‍ ലൈന്‍ ഇടുന്ന ജോലികളാണു കോട്ടയത്തു തീരാന്‍ ബാക്കിയുള്ളത്. എറണാകുളം ഭാഗത്തേക്കുള്ള മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ക്കു വേണ്ടിയാണ് 325 മീറ്റര്‍ നീളമുള്ള ഈ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത്. 20ന് മുന്‍പ് ഇതിന്റെ ജോലികള്‍ തീരും എന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഇതിനൊപ്പം ഗുഡ്സ് നിര്‍ത്താന്‍ ഉപയോഗിക്കുന്ന ട്രാക്കിനു സമീപത്തെ പ്ലാറ്റ്ഫോം 620 മീറ്ററായി നീട്ടുന്ന ജോലികളും നടക്കുന്നു. ഇതും 20നു മുന്‍പായി പൂര്‍ത്തിയാകും. ഇതോടെ ഗുഡ്സ് ട്രെയിന്‍ മുഴുവനായി നിര്‍ത്തിയിട്ടു സാധനങ്ങള്‍ ഇറക്കാം. നിലവില്‍ വലിയ ഗുഡ്സ് വാഗണുകള്‍ രണ്ടായി മുറിച്ചാണു സാധനങ്ങള്‍ ഇറക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top