
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണന്നും കോവിഡ് 19 ൻ്റെ ഗുരുതരമായ സാഹചര്യത്തിൽപ്പോലും ആശുപത്രികളിൽ ആർക്കും കയറി എന്തതിക്രമവും കാണിക്കാമെന്നതും നവജാത ശിശുവിനേപ്പോലും തട്ടികൊണ്ട് പോകാൻ കഴിയുമെന്നതും പോലീസിൻ്റെയും ആശുപത്രി അധികൃതരുടേയും കുറ്റകരമായ വീഴ്ചയും കെടുകാര്യസ്ഥതയുമാണന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.


ഒരു മന്ത്രിയുടെ നിയോജക മണ്ഡലത്തിലെ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് പോലും സുരക്ഷയൊരുക്കാൻ കഴിയാത്തത് സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പരാജയമാണ്. കേരളത്തിൽ മനുഷ്യ ജീവൻ ഏതു സമയത്തും അപകടത്തിലാകുമെന്ന വ്യക്തമായ ചിത്രമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. ഇതെപറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


