Kerala

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയിറങ്ങി:ഇനി തിരുനക്കരയപ്പന് ഉത്സവനാളുകൾ:കോട്ടയം ഉത്സവ ലഹരിയിൽ

കോട്ടയം:  കൊവിഡ് ഉത്സവ ലഹരി കെടുത്തിയെങ്കിലും രണ്ട് വർഷത്തിന് ശേഷം നിയന്ത്രണങ്ങളിൽ അയവ്‌ വന്നപ്പോൾ കോട്ടയം വീണ്ടും ഉത്സവ ലഹരിയിൽ.  തിരുനക്കര ഉത്സവത്തെ വരവേറ്റ് ഭക്തർ. ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയിറങ്ങി.ഇനി തിരുനക്കരയപ്പന് ഉത്സവനാളുകൾ വരവായി . ഇന്ന് തൃക്കൊടിയേറ്റോടെ ആരംഭിക്കുന്ന ഉത്സവം 24ന് ആറാട്ടോടെ സമാപിക്കും.

വൈകിട്ട് 7ന് തന്ത്രി താഴ്മണ്‍മഠം കണ്ഠര് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്.7.30ന് വെടിക്കെട്ട്. 8ന് സഹകരണ രജിസ്ടേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ സമ്മേളനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കലാപരിപാടികളും ഉദ്ഘാടനം ചെയ്യും.നവീകരിച്ച നാല് ഗോപുരങ്ങളുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ നിര്‍വഹിക്കും.9.30ന് അനൂപ് ശങ്കര്‍ ആന്റ് പാര്‍ട്ടിയുടെ ഗാനമേള പള്ളിവേട്ട ദിവസമായ 23ന് വൈകിട്ട് 4നാണ് തിരുനക്കര പകല്‍പൂരം. പത്മശ്രീ ജയറാമും 111 കലാകാരന്മാരും ചേര്‍ന്ന സ്പെഷ്യല്‍ പഞ്ചാരിമേളം. 22 ആനകള്‍ അണിനിരക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top