Kerala

നിർമാണത്തിലിരുന്ന വീടിന്റെ വാർക്ക തകർന്നുവീണു; 4 അതിഥിത്തൊഴിലാളികൾക്കു പരിക്ക്; അപകടം കോട്ടയം കുറുപ്പന്തറയിൽ

കുറുപ്പന്തറ: നിർമാണത്തിലിരുന്ന വീടിന്റെ വാർക്ക തകർന്നുവീണ് 4 അതിഥിത്തൊഴിലാളികൾക്കു പരുക്ക്. പരുക്കേറ്റ ബംഗാൾ സ്വദേശികളായ അംജിത് (26), പർഗുൾ (26), രാജീവ് (30), ജഞ്ചൽ (24) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ ഒൻപതരയോടെ മാൻവെട്ടം കോലത്തുകര ഭാഗത്താണ് അപകടം. തോപ്പിൽ ജോർജ് ജോസഫിന്റെ (ടോമിച്ചൻ) നിർമാണത്തിലിരുന്ന വീടിന്റെ പോർച്ച് ഭാഗമാണു തകർന്നു തൊഴിലാളികൾക്കു മുകളിലേക്കു വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ 3 പേരെ പുറത്തെടുത്തു.

കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന നാലാമനെ അഗ്നിരക്ഷാസേനയും പൊലീസുമെത്തി പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആവശ്യമായ കമ്പികൾ ഉപയോഗിക്കാതെ കോൺക്രീറ്റിങ് നടത്തിയതു മൂലമാണ് അപകടമുണ്ടായതെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top