കോട്ടയം :കുമരകം :ബൈക്ക് നിയന്ത്രണംവിട്ട് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ അമ്മങ്കരി പുത്തന്‍ പറമ്പില്‍ വിഷ്ണു (28) ആണ് മരിച്ചത്. കോണത്താറ്റ് പാലത്തിനു സമീപം ആണ് സംഭവം. മേലുപള്ളിച്ചിറ അനില്‍ കുമാര്‍ (അബ്ബാസ്) ന്റെ പഴക്കടയില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കട പൂര്‍ണമായും തകര്‍ന്നു. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തില്‍ വന്ന ബൈക്ക് ഉന്തുവണ്ടിയില്‍ നിര്‍മിച്ച പഴക്കടയില്‍ ഇടിച്ചു മറിയുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


