കോട്ടയം: അയ്മനം കരിമഠത്തിൽ സര്‍വീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വര(12) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവിസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ നിന്ന് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്തി.

