കോട്ടയം: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാണക്കാരി സ്വദേശി രഞ്ജിത്താണു (35) മരിച്ചത്. കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിലാണ് അപകടമുണ്ടായത്. വണ്ടി നിയന്ത്രണം വിട്ട് പോസ്റ്റിൽ തലയിടിച്ചാണ് രഞ്ജിത് മരിച്ചത്.

റോഡിലൂടെ പോകുന്നതിനിടെ രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു ബൈക്കിൽ ഹാൻഡിലുമായി ഉരസുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചു. പോസ്റ്റിൽ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.നാട്ടുകാരും പൊലീസും ചേർന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന ആൾക്കും ഗുരുതര പരുക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

