Kerala

ജോലി  സമയത്ത് ഓഫീസിലെ വനിതാ ജീവനക്കാരുടെ കോൽക്കളി പരിശീലനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

പാലക്കാട്:ജോലി  സമയത്ത് ഓഫീസിലെ വനിതാ ജീവനക്കാരുടെ കോൽക്കളി പരിശീലനം. പാലക്കാട് ജി.എസ്.ടി ഓഫീസിലാണ് ജോലി സമയത്ത് ജീവനക്കാരുടെ കോൽക്കളി പരിശീലനം നടന്നത്. ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ജീവനക്കാരുടെ കോലുകളിക്കെതിരെ സാമൂഹിക പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

കോൽക്കളി ചിത്രം പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top