
പൂഞ്ഞാർ :ദൈവദാസി കൊളേത്താമ്മയുടെ 37ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള ക്വിസ് മത്സരത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഇരുന്നൂറോളം കുട്ടികൾ മത്സരിച്ചു. വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയ 20 പേർ രണ്ടാം റൗണ്ടിൽ മത്സരിച്ചു. വത്യസ്ഥമായി ക്രമീകരിച്ച രണ്ടാം റൗണ്ട് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. ചോദ്യവും ഉത്തരവും രണ്ടു കവറുകളിലാക്കി നൽകി എത്രയും പെട്ടെന്ന് ആരാദ്യം ശെരിയായി ക്രമീകരിക്കുന്നു എന്നതിനെ ആസ്പതമായിരുന്നു ഫൈനൽ റൗണ്ടിലേക്കുള്ള പ്രവേശനം.
പിന്നീട് 3 റൗണ്ടിലായി നടന്ന ഓറൽ ഫിനാലെ റൗണ്ട് കാണുന്നവർക്കും ആവേശകരമായി. പങ്കെടുക്കാൻ വരുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി മണിയംകുന്ന് സ്കൂളിലെ കുട്ടികളും അധ്യാപകരും എപ്പോഴും എല്ലാ ക്വിസ് വേദികളിലും, ഫുഡ് കോർട്ടിലും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ കോർപറേറ്റ് സെക്രട്ടറി ഫാ. ബർകുമാൻസ് കുന്നുംപുറം , മാനേജർ ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയിൽ, പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസ്സി മരിയ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ആൻസീലിയ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

