Kerala

ഇരുപതാം നൂറ്റാണ്ടിലെ മാതാപിതാക്കൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളെ എങ്ങനെ നന്മയിലേക്ക് നയിക്കാം എന്ന വേറിട്ട ചിന്തകളുമായി ‘കൊയിനോണിയാ’ പേരൻ്റ്സ് മീറ്റ്

കോട്ടയം :പൂവരണി: ഇരുപതാം നൂറ്റാണ്ടിലെ മാതാപിതാക്കൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളെ എങ്ങനെ നന്മയിലേക്ക് നയിക്കാം എന്നതിൽ വേറിട്ട ചിന്തകളും ചർച്ചകളുമായി കൊയിനോണിയാ പേരൻ്റ്സ് മീറ്റ്. പൂവരണി തിരുഹൃദയ സൺഡേസ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ വികാരി ഫാ. മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ഇന്നത്തെകാലത്ത് കുട്ടികളുടെ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ജാഗ്രതയും കരുതലും കൂടുതലായുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

ഇൻ്റർനാഷണൽ മാസ്റ്റർ ട്രെയിനർ സാജൻ പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളേ എപ്രകാരമാണ് അവർക്കുംകൂടി സീകാര്യമായ രീതിയിൽ മാതാപിതാക്കൾ കൈകാര്യം ചെയ്യേണ്ടതെന്നും ജീവിത വിജയത്തിലേക്ക് നയിക്കേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽക്കരോട്ട് ആശംസാപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, പി ടി എ പ്രസിഡൻ്റ് സോയി പുലിയുറുമ്പിൽ , സെക്രട്ടറി പ്രൊഫ. എം എം അബ്രാഹം മാപ്പിളക്കുന്നേൽ എന്നിവർ നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top