കൊച്ചി: ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായില്‍ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് വിവരം നല്‍കി. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ മെഡിക്കല്‍ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

