തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷം സർക്കാരിനെ അപമാനിക്കുന്ന തരത്തിൽ എല്ലാ ദിവസവും സംസാരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷ നേതാവ് വസ്തുതപരമായി സംസാരിക്കണം.

നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണ്. ഇപ്പോൾ ധൂർത്താണ് എന്നാണ് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തിന് പണം തരുന്നില്ല. പക്ഷെ പ്രതിപക്ഷ നേതാവ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

