Politics

കാഞ്ഞിരപ്പള്ളിക്കാർ സഹന ശക്തിയുടെ പ്രതീകങ്ങൾ : പി.സി ജോർജ്

 

കാഞ്ഞിരപ്പള്ളി : 2007-2008 കാലഘട്ടത്തിൽ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസ് പദ്ധതി പതിനാല് വർഷം പിന്നിടുമ്പോളും എങ്ങുമെത്താതെ നിൽക്കുന്ന ഘട്ടത്തിൽ നിലവിലെ ജനപ്രതിനിധി വൻ പരാജയമാണെന്ന് പി.സി ജോർജ്.എല്ലാ ദിവസങ്ങളിലും കാഞ്ഞിരപ്പള്ളി നഗരം സദാ സമയം ട്രാഫിക് കുരുക്കിൽ ശ്വാസം മുട്ടുകയാണ്… വർഷങ്ങൾ പിന്നിട്ടിട്ടും ബൈപ്പാസ് എന്ന സ്വപ്‍നം നെഞ്ചിൽ പേറുന്ന കാഞ്ഞിരപ്പള്ളി ജനതയുടെ സഹന ശക്തി അപാരമെന്നും ഇതിന് കാഞ്ഞിരപ്പള്ളി ജനതത്ക്ക് സഹനശക്തിക്കുള്ള അവാർഡ് നൽകണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. കേരള ജനപക്ഷം സെക്യുലർ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011 മുതൽ കാഞ്ഞിരപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്നിട്ടും നിർദ്ദിഷ്ട ബൈപ്പാസ് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടി ക്രമങ്ങൾ പോലും പൂർത്തീകരിക്കാനായിട്ടില്ല എന്നുമാത്രമല്ല ഇക്കാലയളവിൽ ഭരണകക്ഷിയിയിലെ ജന പ്രതിനിധിയെന്നനിലയിൽ പോലും നിർദ്ദിഷ്ട പദ്ധതിക്കായി ഒരടി പോലും മുന്നോട്ട് പോകാൻ എം.എൽ.എ ക്കായിട്ടില്ല. ബൈപ്പാസ് നടപടിക്കായി മണ്ഡല കാലത്തോടാനുബന്ധിച്ച് നഗരത്തിലെ ഗതാഗത കുരുക്കിന് ക്രിയാത്മക നടപടി സ്വീകരിക്കേണ്ട ജനപ്രതിനിധി ആമംഡ് പോലീസിനെ നിയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പതിന്നാല് വർഷത്തെ കത്തിരിപ്പിനൊടുവിലും നിർദ്ദിഷ്ട ബൈപ്പാസ് പദ്ധതി സമയബന്ധിതമായി എന്ന് പൂർത്തീകരിക്കാനാകുമെന്ന് പറയാൻ എം.എൽ.എ യ്ക്ക് തന്റേടം ഉണ്ടോയെന്നും പി.സി ജോർജ് ചോദിച്ചു.

 

 

ബൈപ്പാസിനായി എക്കാലത്തും ശബ്ദമുയർത്തിയ കേരള ജനപക്ഷം പാർട്ടിയുടെ പ്രതിഷേധ സമരത്തെ അപഹസിക്കാതെ തെരെഞ്ഞെടുപ്പ് കാലത്ത് മാത്രം പൊള്ളായായ വാഗ്ദാനങ്ങൾ നൽകാതെ ബൈപ്പാസിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ അടിയന്തിര പരിഹാരമുണ്ടക്കുകയാണ് എം. എൽ.എ ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കാപ്പിയാങ്കൽ അധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ, ബിനോയി മാർട്ടിൻ, ജീവൻ ജോസ്, ജോസഫ് ഒറ്റപ്ലാക്കൽ,ജോഷി പി എഫ്, പ്രശാന്ത് വേലായുധൻ, ജോസഫ് പഴേട്ട്, ബേബിച്ചൻ പള്ളിപ്പറമ്പിൽ,രാഖേഷ് വിഴിക്കത്തോട്, സെബാസ്റ്റ്യൻ ഇ.ഡി,സണ്ണി കൂടപ്പുഴ,ജിജോ പതിയിൽ,ജോബി പാലക്കുടിയിൽ,ജോഷി വയലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
വിനീത് ചെമ്പകപ്പാറ, വൈശാഖ് കുളത്തുങ്കൽ, ബേബിച്ചൻ കോടിയാട്ട്, ബിജു തട്ടാരപ്പറമ്പിൽ, സന്തോഷ്‌ മതിച്ചിപ്പറമ്പിൽ,വിനീത് കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top