കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ മാലിന്യം തള്ളാന്‍ എത്തിയ സമയത്താണ് അഗ്നിബാധയുണ്ടായത്.തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. കോട്ടയത്ത് നിന്ന് അഗ്നി ശമനസേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. മെഡിക്കല്‍ കോളേജ് പരിസരത്ത് പുക വ്യാപിച്ചിട്ടുണ്ട്.


