
പാലാ :എസ് എം വൈ എം പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള ദാനിയേൽ അവാർഡിന് കാട്ടാമ്പാക്ക് ഇടവകയിലെ തോമസ് ബാബു അർഹനായി . അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ട ഗ്ലോറിയ വാർഷിക ആഘോഷത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ പുരസ്കാരം സമ്മാനിച്ചു.രണ്ടാം തവണയാണ് കാട്ടാമ്പാക്ക് യൂണിറ്റിലെ അംഗം ഈ പുരസ്കാരം കരസ്ഥമാക്കുന്നത്.



