Kerala

രണ്ടാം ദിനത്തില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള 5036 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ നല്‍കി

ഇടുക്കി :രണ്ടാം ദിനത്തില് 15നും 18നും ഇടയില് പ്രായമുള്ള 5036 പേര്ക്ക് ജില്ലയില് കോവിഡ് വാക്സിനേഷന് നല്കിജില്ലയില് 15-18 പ്രായമുള്ളവര്ക്കുള്ള വാക്സിനേഷന്റെ രണ്ടാം ദിനത്തില് 48 കേന്ദ്രങ്ങളിലൂടെ 5036 പേര്ക്ക് കോവിഡ് വാക്‌സിനേഷന്
നല്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവാക്‌സിനാണ് ഇവര്ക്ക് നല്കിയത്. ഏലപ്പാറ പിഎച്ച്‌സിയുടെ നേതൃത്വത്തില് ഏലപ്പാറ കുടുംബശ്രീ ഹാളില് വച്ച് നാളെ (5.1.2022) 15-18 പ്രായക്കാര്ക്ക് വാക്‌സിനേഷന് ഉണ്ടായിരിക്കും. എന്നാല് കുട്ടികള്ക്കുളള പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്നതിനാല് നാളെ മറ്റു കേന്ദ്രങ്ങളില് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബുധന്, ഞായര് ദിവസങ്ങളില് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല. മറ്റു ദിവസങ്ങളില് തുടരും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top