ഇരിട്ടി( കണ്ണൂർ) : ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് വയോധികന്‍ മരിച്ചു. ഇരിട്ടി പുന്നാട് പുറപ്പാറ സ്വദേശി ഹാഷിം ഹാജിയാണ് മരിച്ചത്. തലശേരി റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമിലാണ് അപകടം.

ബുധനാഴിച്ച രാവിലെ 9.30 ഓടെയാണ് അപകടം. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന എഗ്മോര്‍ എക്‌സ്പ്രസില്‍ ഓടിക്കയറുന്നതിനിടെ പുന്നാട് പുറപ്പാറ ഹാഷിം ഹാജി ട്രെയിനിന്റെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹാഷിം സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

