തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒമിക്രോണ്‍ ബാധിച്ചു ചികിത്സയിലായിരുന്ന 85 വയസുകാരന് രോഗ മുക്തി. ചാവക്കാട് സ്വദേശിയാണ് രോഗമുക്തനായത്. ഡിസംബര്‍ 28നാണ് ആര്‍ടിപിസിആര്‍ പരിശോധന ഫലം പോസിറ്റീവ് ആവുകയും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയും ചെയ്തത്. ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ രോഗത്തിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

ശ്വാസകോശ സംബദ്ധമായ രോഗം മൂലം വീട്ടില്‍ ഓക്സിജന്‍ ഉപയോഗിച്ചിരുന്നു. മകനും മള്‍ക്കും മരുമകനും കൊച്ചുമകള്ക്കുമൊപ്പമാണ് ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. ചികിത്സയിലിരിക്കെ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

