Crime

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മൂന്നു വർഷം തടവ്  ശിക്ഷ

കൊല്ലം :പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മൂന്നു വർഷം തടവ്  ശിക്ഷ. മയ്യനാട് സ്വദേശി വിനോദ് മൈക്കളിന് (44 ) മൂന്ന് വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയും വിധിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (പോക്‌സോ കോടതി ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്.  പിഴയൊടുക്കാത്ത പക്ഷം ആറു മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം.

Ad

2017 ലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്കൂളിലെ സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. തുടര്‍ന്ന് പരാതി പോക്സോ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം ഈസ്റ്റ് സി. ഐ മഞ്ജു ലാലിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top