Crime

പിതാവ് മകനെ കമ്പി വടിക്ക് അടിച്ചു കൊന്നു:അമ്മയെ മകൻ ആക്രമിച്ചപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊല നടന്നത്

ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി കോക്കടവില്‍ മദ്യലഹരിയില്‍ മാതാപിതാക്കളെ അക്രമിക്കുന്നതിനിടയില്‍ പിതാവിന്റെ അടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റ മകന്‍ മരിച്ചു. കോക്കടവിലെ കുഴിമറ്റത്തില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോബി(45)യാണു പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്‌. കഴിഞ്ഞ 27 നു രാത്രി 7.30 നു മദ്യപിച്ച്‌ വീട്ടിലെത്തിയ ജോബി മാതാപിതാക്കളുടെ ക്ഷേമപെന്‍ഷന്‍ പണം ആവശ്യപ്പെട്ടാണു ബഹളമുണ്ടാക്കിയത്‌.

Ad

പണം നല്‍കാത്തതിനെത്തുടര്‍ന്ന്‌ അമ്മ എത്സമ്മയെ മര്‍ദിച്ചു. തുടര്‍ന്ന്‌ എത്സമ്മ(64)യെ രക്ഷിക്കാന്‍ മകനെ പിതാവ്‌ കമ്പിവടിക്ക്‌ അടിക്കുകയായിരുന്നു. എല്‍ത്സമ്മ ചെറുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പിതാവ്‌ ഫ്രാന്‍സിസ്‌ (73) പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ജോബി അവിവിവാഹിതനാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top