പാലാ തൊടുപുഴ റോഡിൽ അന്തിനാട് ക്ഷേത്രം ഭാഗത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി.ക്ഷേത്രം കഴിഞ്ഞ് ഉള്ള കൊടും വളവിന്റെ ഭാഗത്ത് നിന്നുമാണ് ഏകദേശം 14 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ രാവിലെ 11 മണിയോടെ നാട്ടുകാർ കണ്ടെത്തിയത്.

അന്തിനാട് സ്വദേശിയും, Forest Snake Rescuver ആയ ജോസഫ് തോമസ് ( സിബി പ്ളോത്തോട്ടം ) ആണ് പെരുമ്പാമ്പിനെ പിടികൂടിയത്.തുടർന്ന് വനം വകുപ്പ് അധികാരികൾ ക്ക് കൈമാറുന്നത്തിനായി പെരുമ്പാമ്പിനെ തുണി സഞ്ചിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.രാവിലെ പറമ്പിലെത്തിയ സ്ത്രീകളാണ് പെരുംമ്പാമ്പിനെ ആദ്യം കണ്ടെത്തിയത്.അവർ അറിയിച്ചതനുസരിച്ചു നാട്ടുകാർ വനം വകുപ്പ് അംഗീകരിച്ച നാട്ടിലെ വിദഗ്ദ്ധരെ സ്ഥലത്തെത്തിക്കുകയായിരുന്നു.ഈ ഭാഗത്ത് നിന്നും കഴിഞ്ഞ ആഴ്ചയിലും ഒരു പെരുമ്പാമ്പിനെ പിടി കൂടിയിരുന്നു.
മുഖചിത്രം പ്രതീകാത്മകം

