വയനാട് : എം ഡി എം എ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികൊല ചെയ്ത കേസിലെ പ്രതി കിർമാണി മനോജ് അടക്കം 16 പേർ അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്. ക്വട്ടേഷൻ സംഘത്തിലെ ഒരാളുടെ വിവാഹവാർഷിക പാർട്ടിയായിരുന്നു റിസോർട്ടിൽ നടന്നത്. റിസോർട്ടിൽ നിന്ന് കഞ്ചാവും വിദേശ മദ്യവും ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ കണ്ടെത്തി. വയനാട് പടിഞ്ഞാറേത്തറയിൽ ഉള്ള സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പാർട്ടി.


