കോട്ടയം :കിടങ്ങൂർ :കോൺഗ്രസിന്റെ കടുത്തുരുത്തി ബ്ലോക്ക് നേതാക്കളടക്കം അൻപതോളം പേർ സിപിഐഎം ൽ ചേർന്നു.കോൺഗ്രസ് അനുവർത്തിച്ചു വരുന്ന താഴെ തട്ടിലുള്ള പ്രവർത്തകരെ അംഗീകരിക്കാത്ത തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് ജന സ്വാധീനമുള്ള നേതാക്കളടക്കം കോൺഗ്രസ് വിട്ടത്.ടിറ്റി പട്ടിയാലിയിൽ.,സന്തോഷ് കളരിക്കൽ.,ജോസ് കീച്ചേരിയിൽ.,സിജു ടി ജോൺ.,ധർമ്മരാജൻ പാട്ടശ്ശേരിയിൽ തുടങ്ങിയ കോൺഗ്രസിന്റെ ബ്ലോക്ക് നേതാക്കളാണ് സിപിഎം ൽ ചേർന്നത്.




വൈകിട്ട് കിടങ്ങൂർ കവലയിൽ വച്ച് ചേർന്ന പൊതുയോഗത്തിൽ വച്ച് സിപിഎം ഇവർക്ക് സ്വീകരണം നൽകി.യോഗത്തിൽ സിപിഎം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ ടി ആർ രാഘുനാഥൻ പ്രസംഗിച്ചു.യോഗത്തിനു മുൻപ് സിപിഎം ന്റെ ആഭിമുഖ്യത്തിൽ പ്രകടനവും നടന്നു.പാർട്ടിയെ ഉപകരണമാക്കി കുറെ ഉദരംഭരികളായ നേതാക്കൾ തടിച്ചു കൊഴുക്കുന്ന സ്ഥിതി വിശേഷമാണ് കിടങ്ങൂർ കോൺഗ്രസിൽ നില നിൽക്കുന്നതെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് ടിറ്റി പട്ടിയാലിൽ കോട്ടയം മീഡിയയോട് പറഞ്ഞു.ക്വാറി മുതലാളി മാരിൽ നിന്നും പണം പറ്റി പാർട്ടിയെ അവരുടെ കൈയ്യിലെ കളിപ്പാട്ടമാക്കി മാറ്റിയെന്നും ടിറ്റി കുറ്റപ്പെടുത്തി.

