തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ സ്റ്റാളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇനിയും കാണാത്തവർ ‘കേരളീയ’ത്തിലെ പ്രദർശനവേദികൾ സന്ദർശിക്കണം. നവകേരളത്തെ വാർത്തെടുക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് ഈ വേദികൾ നൽകുന്ന ഉൾക്കാഴ്ച ഊർജ്ജം പകരും. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിന്റെ മഹോത്സവമായ ‘കേരളീയ’ത്തിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും കെ-ഡിസ്‌കും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റും കോളേജിയേറ്റ് എഡ്യൂക്കേഷനും ഒരുക്കിയ വിവിധ സ്റ്റാളുകളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. കൂടാതെ അയ്യങ്കാളി ഹാളിൽ വനിതാവികസന കോർപ്പറേഷൻ തയ്യാറാക്കിയ കേരളത്തിൽ സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ചുള്ള പ്രദർശനവും സന്ദർശിച്ചു.

