തിരുവനന്തപുരം: മൂന്ന് ദിവസം മുൻപ് സംസ്ഥാന പൊലീസ് സേനയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. മൂന്ന് ദിവസങ്ങൾക്കിപ്പുറം വീണ്ടും ആഭ്യന്തര വകുപ്പ് ചില തിരുത്തലുകൾ വരുത്തി.

സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ എക്സ് കേഡർ തസ്തികയുണ്ടാക്കി നിയമിച്ച സുജിത്ത് ദാസിനെ, തീവ്രവാദ വിരുദ്ധ സേനയുടെ എറണാകുളം ജില്ലാ സൂപ്രണ്ടായി നിയമിച്ചു.
കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട ഡി ശിൽപ്പയ്ക്ക് പകരം അരവിന്ദ് സുകുമാറിനെ ഇവിടെ നിയമിച്ചു. ഡി ശിൽപ്പയ്ക്ക് പൊലീസ് പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായാണ് നിയമനം നൽകിയിരിക്കുന്നത്.

