തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റസിഡന്റ് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ചാകും പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം നടത്തുക. സ്റ്റൈപ്പന്റ് വർദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വർഷങ്ങളായി നടക്കാത്ത സ്റ്റൈപ്പന്റ് വർധനവിലും ഉയർന്ന നിരക്കിൽ ഇടക്കികൊണ്ടിരിക്കുന്ന ഫീസ് വർധന ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ ന്യായമായതു കൊണ്ടാണ് പിന്തുണ അറിയിക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു.
മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സർക്കാർ എത്രയും വേഗം ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

