


കോട്ടയം :കേരള കോൺഗ്രസ് (എം) സംസ്കാരവേദി യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി അനിൽ പനച്ചുരാൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതൽ ഓൺലൈൻ ആയി “കാവ്യ സംഗമം” നടത്തുന്നു.സംഗമം പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തും.

ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രവീൺ ഇറവങ്കര, ഡോ. എ കെ അപ്പുക്കുട്ടൻ, ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചർ, നിർമ്മല ടീച്ചർ, ഗീത വിജയൻ, സുധാമണി ടീച്ചർ, വടയക്കണ്ടി നാരായണൻ, സതീഷ് നായർ, ബഷീർ വടകര, ഡോ. ഗിഫ്റ്റി എൽസ വർഗീസ്, നൗഷാദ് കോഴിക്കോട്, ജിജോയ് ജോർജ്, മിലിൻഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോൺ, അഡ്വ. മനോജ് മാത്യു എന്നിവർ കവിതകൾ ആലപിക്കുകയും അനുസ്മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമെന്ന്കൺവീനർ രാജു കുന്നക്കാട് അറിയിച്ചു.
സാമൂഹ്യ തിന്മകൾക്കെതിരെ തന്റെ തൂലിക ചലിപ്പിച്ച മഹാ പ്രതിഭ. പ്രണയവും, വിഷാദവും, വിപ്ലവവും ഒളിപ്പിച്ച നിരവധി കവിതകൾകൊണ്ട് ജന ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ. മനസ്സിനെ സ്പർശിക്കുന്ന കവിതകൾ പാടാനും എഴുതാനും ഒരേപോലെ കഴിവുണ്ടായിരുന്ന കവി. കവിതകളിലൂടെ ഒരു വലിയ സന്ദേശവും എന്നും അദ്ദേഹം നൽകിയിരുന്നു.അനാഥൻ, വലയിൽ വീണ കിളികൾ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കർണ്ണൻ, ചോര വീണ മണ്ണിൽ, പ്രവാസി തുടങ്ങിയ നിരവധി കവിതകൾ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു.

