
കോട്ടയം : കേരളാ കോൺഗ്രസിന് ലഭ്യമായിട്ടുള്ള ആറ് കോർപ്പറേഷനിൽ ചെയർമാൻ മാരെ ജോസ് കെ മാണി നിർദ്ദേശിച്ചു. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് അലക്സ് കോഴിമലയ്ക്കാണ് ലഭ്യമായിട്ടുള്ളത്. കേരള സിറാമിക്സ് ലിമിറ്റഡ് കുണ്ടറ കെ.ജെ ദേവസ്യക്ക് ലഭ്യമായപ്പോൾ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ് അഡ്വ.മുഹമ്മദ് ഇക്ബാലിനാണ് ലഭിച്ചിട്ടുള്ളത്. കിൻഫ്ര വീഡിയോ പാർക്ക് തിരുവനന്തപുരം ജോർജ്കുട്ടി ആഗസ്തിക്ക് ലഭിച്ചപ്പോൾ ആഗ്രോ ഫുഡ് പ്രോസസിംഗ് മിൽ തൃശൂർ സദാനന്ദൻ കെ.വിക്ക് ലഭിക്കും. മൈനോറിറ്റി ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ കോഴിക്കോട് സ്റ്റീഫൻ ജോർജിനാണ് കരഗതമായത്. നാട്ടകം ട്രാവൻകൂർ ലിമിറ്റഡ് കോട്ടയം ബാബു ജോസഫിനും ലഭ്യമായതായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു.

