Kottayam

കണ്ണ് തുറക്കാത്ത വിളക്ക് മരത്തിനെ പട്ട് പുതപ്പിച്ച് കേരളാ കോൺഗ്രസ്

കോട്ടയം :പാലാ :കണ്ണ് തുറക്കാത്ത വിളക്ക് മരത്തിന് പട്ട് പുതപ്പിച്ച് അനുശോചനങ്ങൾ അർപ്പിച്ച്‌ വ്യത്യസ്ത സമരവുമായി കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി .പാലാ കൊട്ടാരമറ്റം ജങ്ഷനിലെ  ഹൈ മാക്സ് ലൈറ്റാണ് കഴിഞ്ഞ ഒരു വർഷമായി കണ്ണടച്ചിരിക്കുന്നത്.കെ എം മാണി സാറാണ് ഈ വിളക്ക് മരം ഇവിടെ സ്ഥാപിച്ചത്.

 

മാണി സാറിന്റെ ഓർമ്മകളെ പോലും ഇല്ലാതാക്കുന്ന നയമാണ് പാലാ നഗരസഭാ സ്വീകരിച്ചിരിക്കുന്നത് എന്നുള്ളത് ഖേദകരമാണെന്ന് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി സന്തോഷ് കാവുകാട്ട് അഭിപ്രായപ്പെട്ടു.തൊട്ടപ്പുറത്ത് മാണി സാറിന്റെ പ്രതിമ സ്ഥാപിച്ചത് തന്നെ മാണിസാറിന്റെ ശാരീരിക ഘടനയുമായി  യാതൊരു ബന്ധവും ഇല്ലാത്ത തരത്തിലാണെന്നും,മാണിസാറിന്റെ ഓർമ്മകളെ അദ്ദേഹത്തിന്റെ ഈറ്റില്ലമായ പാലായിൽ ഇല്ലാതാക്കാനുള്ള തല്പര കക്ഷികളുടെ  ശ്രമങ്ങളെ കേരളാ കോൺഗ്രസ് ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോഷി വട്ടക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രെട്ടറി സന്തോഷ് കാവുകാട്ട് ഉദ്‌ഘാടനം ചെയ്തു.ബാബു മുകാല.,ജോർജ് പുളിങ്കാട്,ജോഷി വട്ടക്കുന്നേൽ,നിധിൻ സി വടക്കൻ,കൗൺസിലർ ജോസ് ഇടേട്ട് എന്നിവർ പ്രസംഗിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top