പനാജി: ഒഡിഷയുമായുള്ള രണ്ടാം പാദ മത്സരത്തിലും കേരളം ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയം നേടിയത്. പ്രതിരോധ നിര താരങ്ങളായ നിഷു കുമാറും ഹർമൻജോധ് ഖബ്രയുമാണ് ഗോൾ നേടിയത്.പതിവ് താരങ്ങളിൽ നിന്നും പ്രതിരോധത്തിൽ നിന്ന് ജെസ്സൽ കാർനെയ്‌റോ ക്ക് പകരം നിഷ്‌കുമാറും, ലെസ്‌കോവിക് ന് പകരം സിപോവിച്ചുമാണ് ടീമിൽ ഉണ്ടായിരുന്ന മാറ്റം. പരിക്കിനെ തുടർന്നാണ് ഈ മാറ്റം.

പതിവ് പോലെ തന്നെ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് അനേകം അവസരങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു. മധ്യ നിര താരം അഡ്രിയാൻ ലൂനയിലൂടെയാണ് എല്ലാ ആക്രമങ്ങളും ഉടലെടുക്കുന്നത്.28-ആം മിനുട്ടിൽ മധ്യ നിരയിൽ നിന്നും അഡ്രിയാൻ ലൂണ ബോക്സിലേക്ക് ലക്ഷ്യം വച്ച് തൊടുത്ത പന്ത് നിഷു കുമാർ എതിർ ഗോൾ കീപ്പറിനെ കാഴ്ചക്കാരനാക്കി ഗോൾ ആക്കുകകയായിരുന്നു. ആദ്യമായാണ് നിഷു ന് ആദ്യ ഇലവനിൽ അവസരം ലഭിക്കുന്നത്. തനിക്ക് കിട്ടിയ അവസരം നന്നായി മുതലാക്കുകയായിരുന്നു നിഷു.
ലീഡ് കൈവരിച്ചിട്ടും കുറുകിയ പാസ്സുകളോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറിക്കൊണ്ടേയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒത്തൊരുമയോടെയുള്ള നീക്കങ്ങളെ തടയാൻ ഒഡിഷക്ക് ആയില്ലെന്ന് പറയാം. ബോക്‌സിന് മുമ്പിൽ ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല, ആക്രമിക്കാൻ തന്നെ തീരുമാനിച്ച ബ്ളാസ്റ്റേഴ്സ് 40-ആം മിനുട്ടിൽ കോർണർ വഴി ഗോൾ നേടി. ലൂണ എടുത്ത കോർണർ ഹർമാണജോധ് ഖബ്ര തലകൊണ്ട് മറിച്ച് ഗോൾ ആക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കളി രീതി മാറ്റി ഒഡിഷ മുന്നേറ്റ നിര താരം ജോനാഥാസ് നെ കൊണ്ടുവന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ജോനാഥാസിനെ വലിഞ്ഞ് മുറുകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രണ്ടാം പകുതിയിൽ അനേകം അവസരങ്ങൾ ഒഡിഷ നേടിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്സുഖാൻ ഗിൽ രക്ഷകനായി. ആക്രമണങ്ങൾ കുറച്ച് പ്രധിരോധ കോട്ട പണിയുകയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇഞ്ചുറി ടൈമിന്റെ അവസാനം റഫറി വിസിൽ മുഴക്കിയപ്പോൾ കൊമ്പന്മാർ 20 പോയിന്റുമായി ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത്.
ഐ എസ് എൽ എട്ടാം സീസണിൽ 20 പോയിന്റ് നേടുന്ന ആദ്യ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. വയലാറിന്റെ കവിത പോലെ ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ എന്ന പോലെ കിരീടം ലക്ഷ്യം വെച്ച് ലക്ഷ കണക്കിന് ആരാധകരുടെ പിന്തുണയും നേടി കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ് തോൽവിയറിയാതെ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

