ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസ് വെറും ഷോ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇലക്ഷന് തൊട്ടുമുമ്പാണോ ജനങ്ങളെ കാണാൻ സർക്കാരിന് തോന്നിയത്? മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം പിആർ പരിപാടിയുടെ ഭാഗമെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

സഹകരണബാങ്കുകൾ സാധാരണക്കാരുടേതാണ്. സർക്കാരാണ് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുന്നത്, തട്ടിപ്പ് നടത്തിയവരെ മുഖ്യമന്ത്രിയും സിപിഐഎമ്മും ന്യായീകരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസിന് മികച്ച സ്ഥാനാർഥി ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഹെലികോപ്റ്റർ 80 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുക്കുന്ന സർക്കാർ കർഷകർക്ക് സഹായം നൽകുന്നില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

